ബാലുശ്ശേരി ടൗണ്‍ നവീകരണ പ്രവൃത്തി പുനരാരംഭിച്ചു

കോഴിക്കോട് : ബാലുശ്ശേരി ടൗണ്‍ നവീകരണ പ്രവൃത്തി പുനരാരംഭിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന നഗര സൗന്ദര്യവല്‍ക്കരണ പ്രവൃത്തിയാണ് എം.എല്‍.എ യുടെ ആവശ്യപ്രകാരം പുനരാരംഭിക്കുന്നതിനായി ജില്ലാ ഭരണകൂടം അനുമതി നല്‍കിയത്. മൂന്ന് കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി അനുവദിച്ചിട്ടുള്ളത്.

പുരുഷന്‍ കടലുണ്ടി എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ച്‌ പ്രവൃത്തി വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി. െ്രെഡനേജ് പ്രവൃത്തി 80 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. മഴക്കാലം ആരംഭിക്കുന്നതിന് മുന്‍പ് ബി.എം.ബി.സി ചെയ്ത് പൂര്‍ത്തീകരിക്കണമെന്ന് എം.എല്‍.എ നിര്‍ദ്ദേശിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് രൂപ ലേഖ കൊമ്ബിലാടും എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *