അബുദാബി : യുഎഇയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുസമദ് കായല്‍മഠത്തില്‍ (53) ആണ് അബുദാബിയില്‍ മരിച്ചത്.
തിങ്കളാഴ്ച കോവിഡ് ബാധിച്ച് മറ്റു രണ്ടു മലയാളികള്‍ യുഎഇയില്‍ മരിച്ചിരുന്നു. തിരൂര്‍ താനൂര്‍ സ്വദേശി കമാലുദീന് കുളത്തുവീട്ടില്‍(52), ആലപ്പുഴ പള്ളിപ്പാട് സ്വദേശി പനയാറ ജേക്കബ്(45) എന്നിവരാണ് മരിച്ചത്.
അബ്ദുസമദ് അടക്കം അഞ്ചു മലയാളികളാണ് 24 മണിക്കൂറിനിടെ യു.എ.ഇയില്‍ കോവിഡ് 19 ബാധിച്ചു മരിച്ചത്. ഗള്‍ഫില്‍ കൊവിഡ് 19 ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 45 ആയി.
