തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്നു മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഇപ്പോഴും താത്പര്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. മലയാളികളെ നാട്ടിലെത്തിക്കുന്നതിന് സൗകര്യങ്ങളും സാഹചര്യവുമൊരുക്കാന്‍ അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേരള മുഖ്യമന്ത്രി ചര്‍ച്ച നടത്തുകയാണ് വേണ്ടത്.
ബസ് അടക്കമുള്ള സൗകര്യങ്ങളൊരുക്കി അവരെയെല്ലാം നാട്ടിലെത്തിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ സ്വന്തം നിലയ്ക്ക് അതിര്‍ത്തിയിലെത്തിയാല്‍ ഞങ്ങള്‍ അതിര്‍ത്തി കടത്തി വിട്ടുകൊള്ളാം എന്ന നിലപാട് സര്‍ക്കാരിന്റെ ആത്മാര്‍ഥതയില്ലായ്മയാണ് വ്യക്തമാക്കുന്നത്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ അടുത്തുള്ള സംസ്ഥാനങ്ങളിലാണ് കൂടുതല്‍ മലയാളികളുള്ളത്. ഇവരെ നാട്ടിലെത്തിക്കാന്‍ ബസുകള്‍ ഏര്‍പ്പെടുത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളെ നാടുകളില്‍ എത്തിക്കാന്‍ ട്രെയിനുകള്‍ ഇതിനകം പുറപ്പെട്ടു കഴിഞ്ഞു. കാലിയായി തിരികെ വരുന്ന ട്രെയിനുകളില്‍ അവിടെയുള്ള മലയാളികളെ നാട്ടിലെത്തിക്കാമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
