തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോകമൊട്ടാകകെ സാമൂഹിക അകലം പാലിക്കലും മാസ്ക് ധരിക്കലുമാണ്. പലതരത്തിലുള്ള മാസ്കുകള്‍ ഫാഷന്‍ ലോകത്തെയും ആകര്‍ഷിക്കുന്നുണ്ട്. ഇപ്പോഴിതാ ശശിതരൂര്‍ എംപി ട്വിറ്ററില്‍ പങ്കുവെച്ച മാസ്കുകളാണ് ചര്‍ച്ചയായിരിക്കുന്നത്
കേരളീയ വസ്ത്രത്തിന്റെ പരിഛേദമായ കസവുസാരിയുടെ ബാക്കി വന്ന കഷ്ണം കൊണ്ടുണ്ടാക്കിയതാണ് ഈ മാസ്ക്. ‘ഓണക്കാലത്തേക്കുള്ള മാസ്ക്കുകളുടെ നിര്‍മ്മാണം ആരംഭിച്ചു… അതാണ് മലയാളി’ എന്ന മലയാളം അടിക്കുറിപ്പുള്ള കസവ് മാസ്കുകളുടെ ചിത്രമാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ‘ഓണക്കാലത്തേക്കുള്ള ഡിസൈനര്‍ മാസ്കുകള്‍, മലയാളികളെല്ലാം മുന്‍കൂട്ടി പദ്ധതിയിടുന്നു’എന്ന അടിക്കുറിപ്പോടുകൂടിയാണ് തരൂര്‍ ചിത്രം പങ്കുവെച്ചത്.
