പ്രവാസികളുടെ മടക്കം ; ജില്ലയില്‍ കൊവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമെന്ന് കളക്ടര്‍ പി ബി നൂഹ്

പത്തനംതിട്ട : ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ ക്വാറന്റീനില്‍ പാര്‍പ്പിക്കുന്നതിന് ജില്ലയില്‍ കൊവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമാക്കിയതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു . ജില്ലയിലെ ആറു താലൂക്കുകളിലായി 109 കൊവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട് . കൊവിഡ് കെയര്‍ സെന്ററുകളുടെ സുഗമമായ നടത്തിപ്പിനായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരെ നിയോഗിച്ച്‌ ഉത്തരവായതായും കളക്ടര്‍ അറിയിച്ചു.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികളുടെയും സെക്രട്ടറിയുടെയും നിര്‍ദേശാനുസരണം കൊവിഡ് കെയര്‍ സെന്ററുകളുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കണം. കൊവിഡ് സെന്ററുകളില്‍ പാര്‍പ്പിച്ചിട്ടുള്ള എല്ലാ അന്തേവാസികളും കൃത്യമായി മുറികളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം . അവരുടെ ഹാജര്‍ രാവിലെയും വൈകിട്ടും രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം . അഡ്മിഷന്‍ കം ഡിസ്ചാര്‍ജ് രജിസ്റ്റര്‍, മൂവ്‌മെന്റ് രജിസ്റ്റര്‍, പ്രതിദിന റിപ്പോര്‍ട്ട് രജിസ്റ്റര്‍, സ്റ്റോക്ക് രജിസ്റ്റര്‍, ഇന്‍ഡന്റ് രജിസ്റ്റര്‍ തുടങ്ങിയവ കൃത്യമായി പരിശോധിച്ച്‌ സൂക്ഷിക്കണം. ജീവനക്കാര്‍ക്കും അന്തേവാസികള്‍ക്കും ഭക്ഷണം, കുടിവെള്ളം എന്നിവ കൃത്യസമയത്ത് നല്‍കാനും ഗുണനിലവാരം ഉറപ്പുവരുത്തുവാനും ശ്രദ്ധിക്കണമെന്ന്’ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു .

Leave a Reply

Your email address will not be published. Required fields are marked *