മിഷിഗണ്‍ : മാസ്ക് ഉപയോഗിക്കാതെ ഷോപ്പിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച യുവതിയെ തടഞ്ഞതിനെ തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നു. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം നടന്നത്. കാല്വിന് മുനേര്ലിന് എന്ന 43 കാരനാണ് വെടിയേറ്റത്. കേസുമായി ബന്ധപ്പെട്ട് സ്ത്രീയെയും അവരുടെ ഭര്‍ത്താവിനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു.
മാസ്ക് ധരിക്കാതെ എത്തിയ ഇവരുടെ മകളെ സെക്യൂരിറ്റി അകത്തേക്ക് കടത്തിവിട്ടിരുന്നില്ല. തുടര്‍ന്ന് ഉണ്ടായ പ്രകോപന കാരണം കാല്വിനെ വെടി വെയ്ക്കുകയായിരുന്നു. 45 കാരിയായ ഷല്മേല് തിയോഗെയാണ് വെടിയുതിര്‍ത്തത്. ഏറെനേരമുണ്ടായ വാക്കേറ്റത്തിന് ഒടുവിലാണ് ഇവര്‍ വെടിയുതിര്‍ത്തത്.
എന്നാല്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച പ്രദേശങ്ങളിലൊന്നാണ് മിഷിഗണ്‍. ഈ മേഖലയില്‍ മാസ്ക് നിര്‍ബന്ധമാക്കി നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
