രോഗികളുടെ എണ്ണം കൂടി; ജാഗ്രത കര്‍ശനമാക്കി വയനാട് ജില്ലാ ഭരണകൂടം

മാനന്തവാടി: രോഗികളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് ജാഗ്രത കര്‍ശനമാക്കി വയനാട് ജില്ലാ ഭരണകൂടം. രോഗ ബാധിതരുള്ള മാനന്തവാടി മേഖലയില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

അതേസമയം മുത്തങ്ങ അതിര്‍ത്തിയിലൂടെ അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നത് തുടരുകയാണ്.മുത്തങ്ങ അതിര്‍ത്തി വഴി ഇന്ന് ഇതുവരെ 86 പേര്‍ നാട്ടിലേക്ക് വന്നു. ഇതോടെ ആകെ 935 പേരാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മുത്തങ്ങ വഴി നാട്ടിലേക്കെത്തിയത്.

ചെന്നൈയില്‍ കോയമ്ബേട് മാര്‍ക്കറ്റില്‍ പോയി തിരിച്ചെത്തിയ വയനാട്ടിലെ കൂടുതല്‍ ലോറി ഡ്രൈവര്‍മാരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. രോഗികളുടെ റൂട്ട്മാപ്പ് ഇന്ന് പുറത്തിറക്കും.

Leave a Reply

Your email address will not be published. Required fields are marked *