മലപ്പുറം-ഗാന്ധിജി സ്റ്റഡീ സെന്റര്‍ ചെയര്മാന് പിജെ ജോസഫ് എം.എല്‍.എ ആഹ്വാനം ചെയ്ത ലോക്ക്ഡൗണ്‍ അഗ്രിചലഞ്ചില്‍ പങ്കാളിയായി പികെ കുഞ്ഞാലിക്കുട്ടി എം.പി.യും. മലപ്പുറം കാരാത്തോടെ വീട്ടില്‍ മാവിന്‍തൈ നട്ടാണ് മുസ്്ലിം ലീഗിന്റെ നേതാവും ചലഞ്ചില്‍ പങ്കാളിയായത്. ഈ കാലഘട്ടത്തില്‍ കേരളത്തിലെ വളര്‍ന്നു വരുന്ന തലമുറക്ക് വളരെയധികം അത്യാവശ്യമായ ഒരു വഴിയാണ് കര്ഷകന് കൂടിയായ പിജെ ജോസഫ് അഗ്രിചലഞ്ചിലൂടെ കാണിച്ചു തരുന്നതെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു. കേരള കോണ്‍ഗ്രസ്സ്(എം)സംസ്ഥാന ജനറല്‍ സെക്രട്ടറി ചാക്കോ വര്‍ഗീസ്, ജില്ലാ പ്രസിഡന്റ് മാത്യു വര്‍ഗീസ് ,സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ഷാജി ജോസഫ് അഴികണ്ണിക്കല്‍ ,ആലിക്കുട്ടി എറക്കോട്ടില്‍ ,കെവി ജോര്‍ജ്ജ്, ജില്ലാ ഭാരവാഹികളായ ലിജോ ജോസബ്,നുസൈര്‍ തെഞ്ചേരി,അസ്റഫ് സ്രാബിക്കല് ,എബ്രാഹം കുര്യന്,കെ എം ജോസഫ് ,ഖാദര്‍ മങ്കട, എംഎംഫിലിപ്പ് ,സതീഷ് വര്‍ഗീസ്,തുടങ്ങിയവര്‍ അഗ്രിചലഞ്ചില്‍ പങ്കാളികളായി
