അല്‍അഹ്സ: മസ്തിഷ്കാഘാതം മൂലം മലയാളി അല്അഹ്സയില് മരിച്ചു. മലപ്പുറം, പറമ്ബില്‍പീടിക, സൂപര്‍ ബസാര്‍ സ്വദേശി തടത്തില്‍ പറമ്ബില്‍ വീട്ടില്‍ ഹുസൈന് കൊറലോട്ടി (46) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ സുബഹി നമസ്കരിക്കുമ്ബോഴാണ് മസ്തിഷ്കാഘാതമുണ്ടായത്. ഉയൂണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി വൈകീട്ട് ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. നില അല്‍പ്പം ഭേദപ്പെട്ടെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.
മൃതദേഹം കിങ് ഫഹദ് ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി. പരേതനായ അലവിയാണ് പിതാവ്. ഉമ്മയും ഭാര്യയും നാല് മക്കളും ഉണ്ട്. 25 വര്‍ഷമായി അല്‍ അഹ്സ ഉയൂണില്‍ ലുലു റെഡിമെയിഡ് ആന്‍ഡ് കോസ്മെറ്റിക്സിലായിരുന്നു ജോലി.
