മലപ്പുറം: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ട ഡയാലിസിസിന് വിധേയരായികൊണ്ടിരിക്കുന്നവരും വൃക്ക-കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായ രോഗികളുമുള്‍പ്പെടെ 1300ലധികം രോഗികള്‍ക്ക് രാഹുല്‍ ഗാന്ധി ഡയാലിസിസ് കിറ്റും മരുന്നുകളും നല്‍കുമെന്ന് എ.പി. അനില്‍കുമാര്‍ എം.എല്‍.എ അറിയിച്ചു. അടുത്ത ആഴ്ച്ചയോടെ രോഗികളുടെ വീടുകളില്‍ മരുന്നുകളെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തേ വയനാട് മണ്ഡലത്തിനായി സ്വന്തം ചെലവില്‍ അരിയും സാധനങ്ങളും രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിച്ചിരുന്നു. 28,000 കിലോ അരി, 2,800 കിലോ കടല, 2,800 കിലോ പയര്‍ എന്നിവ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ സമൂഹ അടുക്കളകളിലേക്കായിരുന്നു അനുവദിച്ചത്.
