കെ എസ് എം ബി എ എ യുടെ കാരുണ്യ സ്പര്‍ശം

മലപ്പുറം: കേരള സ്‌റ്റേറ്റ് മാര്യേജ് ബ്യുറോ & ഏജന്റ്‌സ് അസോസിയേഷന്‍ (KSMBAA) സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോറോണ പ്രതിസന്ധി മൂലം ഏറെ ദുരിതമനുഭവിക്കുന്ന സംഘടനയിലെ 75 ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളടങ്ങിയ സ്വാന്തനകിറ്റ് വിതരണം ചെയ്തു. കൂട്ടിലങ്ങാടിയില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി സുഹ്‌റാബി കിറ്റ് വിതരണ ഉത്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ സംഘടന സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍ഹാജി മോങ്ങം അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് നാസര്‍ വളാഞ്ചേരി, കോട്ടപ്പടി മേഖല പ്രസിഡന്റ് മൊയ്തീന്‍ പള്ളിപ്പുറം, മേഖല സെക്രട്ടറി അബ്ദുറഹ്മാന്‍ കോഡൂര്‍, ജോ:സെക്രട്ടറി ശ്രീനിവാസന്‍ അമ്പാടി തിരൂര്‍, മേഖല കമ്മറ്റി മെമ്പര്‍ അബ്ദുള്‍കാദര്‍ മൗലവി പെരിന്തല്‍മണ്ണ, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *