കൊറോണ നിങ്ങളെ എന്തു പഠിപ്പിച്ചു? അനുഭവ കുറിപ്പുകള്‍ എഴുതാം

കൊറോണക്കാലം മനുഷ്യജീവിതത്തില്‍ ഇന്നുവരെ നേരിട്ടിട്ടില്ലാത്ത അനുഭവങ്ങളുടെ കാലമാണ്. ലോകത്താകമാനും ജീവിതക്രമങ്ങളെ മാറ്റി മറിക്കുന്ന കാലം. ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ തന്നെ മാറ്റം വരികയാണ്. മഹാമാരിയുടെ ഈ ദിനങ്ങള്‍ ഓരോ വ്യക്തിക്കും വേറിട്ട അനുഭവങ്ങളായിരിക്കാം നല്‍കിയിട്ടുള്ളത്.
ജീവിതത്തെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടില്‍ കൊറോണക്കാലം എന്ത് മാറ്റമാണ് വരുത്തിയത്. കേരള-ലൈവ്.കോം നടത്തുന്ന അനുഭവകുറിപ്പ് മല്‍സരത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. മലയാളത്തിലും ഇംഗ്ലീഷിലും എഴുതാം. 150 വാക്കുകളില്‍ കുറയാതെ നിങ്ങളുടെ അനുഭവങ്ങള്‍ ചുരുക്കിയെഴുതി keralalive20@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ യുനികോഡ് ഫോര്‍മാറ്റില്‍ അയക്കുക. മികച്ച അഞ്ചു കുറിപ്പുകള്‍ കേരള-ലൈവ് ഇന്റര്‍നാഷണല്‍ ന്യൂസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. കുറിപ്പിനു ചുവടെ എഴുതുന്നയാളുടെ പേര്, സ്ഥലം, ഇ-മെയില്‍ അഡ്രസ് എന്നിവയും ചേര്‍ക്കണം.2020 മെയ് 31 വരെ ലഭിക്കുന്ന കുറിപ്പുകളാണ് പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *