കൊവിഡ് പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് അടിവരയിടുന്നു: ഒബാമ

വാഷിങ്ടണ്‍: കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് കൂടി അടിവരയിടുന്നതാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ. ജോ​ഗിംങിനിടെ 25 കാരനായ അഹമ്മദ് അര്‍ബറിയെ വെടിവെച്ച്‌ കൊലപ്പെടുത്തിയത് ഇതിനു ഉദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 23നായിരുന്നു കറുത്ത വംശജനായ അഹമ്മദ് അര്‍ബെറിയെ കൊലപ്പെടുത്തിയത്.

കോവിഡ് പോലൊരു രോ​ഗം കറുത്ത വംശജര്‍ ചരിത്രപരമായി ഈ രാജ്യത്ത് നേരിടേണ്ടി വന്ന അസമത്വങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നുവെന്ന് ഒബാമ അഭിപ്രായപ്പെട്ടു.

“ഞങ്ങളുടെ കമ്യൂണിറ്റികളില്‍ കൊവിഡ് 19 വലിയ പ്രശ്നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു കറുത്ത വംശജന്‍ ജോ​ഗിങ്ങിന് പോകുമ്ബോള്‍ ചില ആളുകള്‍ക്ക് അവരെ തടയണമെന്ന് തോന്നിയാല്‍ ഉടന്‍ അത് ചെയ്യാം. അവര്‍ക്ക് ഞങ്ങളെ നിര്‍ത്താനും ചോദ്യം ചെയ്യാനും വെടിവെക്കാനും പറ്റുമെന്ന് തോന്നുന്നു. ഒബാമ പറഞ്ഞു”. അര്‍ബറിയുടെ പേര് പ്രതിപാദിക്കാതെയായിരുന്നു ഒബാമയുടെ പ്രതികരണം.

അമേരിക്കയില്‍ ഇപ്പോള്‍ നേരിടുന്ന കടുത്ത ആരോ​ഗ്യ പ്രതിസന്ധിയേയും ഒബാമ രൂക്ഷമായി വിമര്‍ശിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന പലര്‍ക്കും തങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് പോലും അറിയില്ല. ഒബാമ പറഞ്ഞു.

ശനിയാഴ്ച്ച ഒരു വെര്‍ച്ച്‌വല്‍ ​ഗ്രാഡുവേഷന്‍ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് വിദ്യാര്‍ത്ഥികളോട് സംസാരിക്കുമ്ബോഴായിരുന്നു നിര്‍ണായകമായ പ്രതികരണങ്ങളുമായി ഒബാമ രം​ഗത്ത് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *