കോവിഡ് 19 രോ​ഗികളുടെ എണ്ണം വര്‍ധിക്കും; മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം; കേരളത്തില്‍ കൊവിഡ് രോഗികള്‍ കൂടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ,, പുറത്തുനിന്നെത്തുന്നവരില്‍ നല്ലതോതില്‍ രോഗികളുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ രണ്ട് ഘട്ടത്തെക്കാള്‍ ബുദ്ധിമുട്ടേറിയ സമയമാണ്,, പുറത്തുനിന്ന് കൂടുതലാളുകള്‍ വരുന്നുണ്ട്,, ലോകരാജ്യങ്ങളിലും ഇന്ത്യയുടെ പല സ്ഥലങ്ങളിലും രോഗികള്‍ കൂടുന്ന സമയത്താണ് ഈ വരവ്. കൂടാതെ പലയിടത്തും രോഗം തുടങ്ങുന്ന സമയത്താണ് വന്നിരുന്നത്. ഇപ്പോള്‍ രോഗം പടരുന്ന സമയമാണ്. ഇന്ത്യയില്‍ 13 ദിവസം കൊണ്ട് രോഗികള്‍ ഇരട്ടിയാകുമെന്നാണ് കണക്കുകളെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *