പത്തനംതിട്ട: മഹാരാഷ്ട്രയില്‍ നിന്ന് മേയ് 13ന് നാട്ടില്‍ എത്തിയ 30 വയസുകാരനായ കടപ്ര സ്വദേശിക്ക് ഇന്നലെ കൊവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ അഞ്ചു പേര് രോഗികളായിട്ടുണ്ട്. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ ഒന്‍പതു പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ മൂന്നു പേരും ജനറല്‍ ആശുപത്രി അടൂരില്‍ ഒരാളും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ എട്ടു പേര് ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ഐസോലേഷനില്‍ ഉള്ളവര്‍ : 21
ഇന്നലെ ഐസൊലേഷനിലായവര് : 7
നിരീക്ഷണത്തിലുള്ളവര്‍ : 2688
പ്രൈമറി കോണ്ടാക്ടുകള് : 11
മറുനാടന്‍ മലയാളികള്‍ : 2388
പ്രവാസി മലയാളികള്‍ : 289
കൊവിഡ് കെയര്‍ സെന്ററുകള്‍ : 78
താമസിക്കുന്നവര്‍ : 553
ഇന്നലെ വരെ അയച്ച സാമ്ബിളുകളില്‍ 22 എണ്ണം പൊസിറ്റീവായും 5283 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 290 സാമ്ബിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ഒന്നാംനിര ചികിത്സാകേന്ദ്രം
ജില്ലയിലെ ആദ്യ കൊവിഡ് ഒന്നാംനിര ചികിത്സാകേന്ദ്രം റാന്നി മേനാംതോട്ടം ആശുപത്രിയില്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. റവന്യൂ വകുപ്പ്, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, പൊതുമരാമത്ത് (ബില്‍ഡിംഗ്സ്) വകുപ്പ് എന്നീ വകുപ്പുകള്‍ സഹകരിച്ചാണ് ഒന്നാംനിര ചികിത്സാകേന്ദ്രം പ്രവര്‍ത്തനക്ഷമമാക്കുന്നത്.
