ആ പ്രാകൃത ശിക്ഷ സൗദി അവസാനിപ്പിക്കുന്നു, പകരം ജയില്‍ ശിക്ഷയും പിഴയും

സൗദി: സൗദി അറേബ്യയില്‍ കുറ്റവാളികള്‍ക്ക് ഇനി ചാട്ടവാറടിയില്ല പകരം ജയില്‍ ശിക്ഷയും പിഴയുമാണ്. ചാട്ടവാറടി നിറുത്തിക്കൊണ്ട് സുപ്രീം കോടതിയാണ് ഉത്തരവിട്ടത്. ‌തീരുമാനം രാജ്യത്തെ എല്ലാ കോടതികളിലേക്കും സൗദി നീതിന്യായ മന്ത്രാലയം സര്‍ക്കുലര്‍ വഴി അയച്ചു.

ഓരോ കേസുമായി ബന്ധപ്പെട്ട് ശരിയായ തീരുമാനങ്ങള്‍ എടുക്കുമെന്നും നീതിന്യായ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. നീതിന്യായ മന്ത്രാലയ തീരുമാനത്തെ രാജ്യത്തെ മനുഷ്യാവകാശ കമ്മിഷന്‍ സ്വാഗതം ചെയ്തു. ചാട്ടവാറടി ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഇപ്പോള്‍ പിഴയോ ജയില്‍ ശിക്ഷയോ ലഭിക്കുമെന്ന് ഈ തീരുമാനം ഉറപ്പാക്കുന്നുവെന്നും ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും കൊണ്ടുവന്ന മനുഷ്യാവകാശ പരിഷ്‌കരണത്തിന്റെ വിപുലീകരണമാണിതെന്നും സൗദി ഹ്യുമന്‍ റൈറ്റ്സ് കമ്മീഷന്‍ പ്രസിഡന്റ് അവാദ് അല്‍ അവാദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *