ഇടുക്കി: ഇടുക്കി അണക്കെട്ടിലെ കേടായ മൂന്ന് ജനറേറ്ററുകള്‍ ഉടന്‍ നന്നാക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. നിലവിലെ സാഹചര്യത്തില്‍ ചൈനയില്‍നിന്നുള്ള വിദഗ്ധരെ എത്തിച്ച് പണി നടത്താനാകില്ലെന്നും മന്ത്രി പറഞ്ഞു. അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മൂന്ന് മാസം മുമ്ബുണ്ടായ പൊട്ടിത്തെറിയാലാണ് അണക്കെട്ടിലെ രണ്ട് ജനറേറ്ററുകള്‍ തകരാറിലായത്. ഒരെണ്ണം വാര്‍ഷിക അറ്റകുറ്റപണിയിലാണ്. ഇപ്പോള്‍ മൂന്ന് ജനറേറ്ററുകളിലാണ് വൈദ്യുതോല്പാദനം നടത്തുന്നത്. ഇതോടെ അണക്കെട്ടില്‍ മുന്‍ വര്‍ഷത്തേക്കാളും 20 അടി ജലനിരപ്പ് കൂടിയിട്ടും പ്രയോജനമില്ലാത്ത സ്ഥിതിയായി. വൈദ്യുതി ഉല്പാദനം കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ മഴ കനത്താല്‍ ഡാം തുറക്കുകയല്ലാതെ കെഎസ്ഇബിക്ക് മുന്നില്‍ മറ്റ് വഴികളില്ല.
ജലനിരപ്പ് 2373 അടിയില്‍ എത്തിയാലെ ഡാമില്‍ നിന്ന് പുറത്തേക്ക് വെള്ളം ഒഴുക്കി വിടാനാകൂ. ഇത് എത്തണമെങ്കില്‍ ഇനി 30 അടി വെള്ളം കൂടണം. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച കാര്യങ്ങള്‍ തമിഴ്നാടുമായി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.
