നിലമ്ബൂര്‍ : തണ്ണിമത്തന്‍ ലോറിയില്‍ 58 കിലോ കഞ്ചാവ് ഒളിപ്പിച്ച് കടത്തിയ രണ്ടുപേരെ നിലമ്ബൂര്‍ എക്സൈസ് പിടികൂടി. വയനാട് വൈത്തിരി പന്തിപ്പൊയില്‍ കൂനന്‍കരിയാട് വീട്ടില്‍ ഹാഫീസ്(29), കോഴിക്കോട് നരിക്കുനി സ്വദേശി വൈലാങ്കര സഫ്തര്‍ ഹാഷ്മി(26) എന്നിവരെയാണ് നിലമ്ബൂര്‍ എക്സൈസ് ഇന്‍സ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ നിലമ്ബൂര്‍ മമ്ബാട് വില്ലേജിലെ സ്വകാര്യ ആശുപത്രിക്ക് സമീപം വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്വകാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിലമ്ബൂര്‍ ഊട്ടി റോഡില്‍ തണ്ണിമത്തന്‍ ലോറിയുമായി വരികയായിരുന്ന കെ എല്‍ 58 ക്യൂ 7386 ലോറി പിടികൂടിയത്. നിലമ്ബൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ജി കൃഷ്ണകുമാറും സംഘവും നടത്തിയ പരിശോധനയില്‍ ചാക്കുകളില്‍ 27 പൊതികളിലായി 58.5 കി.ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെടുത്തത്. ഇതരസംസ്ഥാനത്ത് നിന്നാണ് തണ്ണിമത്തന്‍ ലോറിയില്‍ കഞ്ചാവ് വില്‍പനക്കായി കേരളത്തില്‍ എത്തിച്ഛത്. പിടികൂടിയ കഞ്ചാവിന് 50 ലക്ഷം രൂപ മതിപ്പ് വിലമതിക്കുന്നതാണ്. കൂടുതല്‍ കഞ്ചാവ് ജില്ലയിലേക്ക് കടത്താന്‍ സാധ്യതയുള്ളതിനാല്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് എക്സൈസ് സംഘം.
