കൊച്ചി : ജില്ലയില്‍ സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് ആരംഭിച്ചു. നിരത്തില്‍ വളരെ കുറച്ചു ബസുകള്‍ മാത്രമേ ഓടിതുടങ്ങിയുള്ളു. യാത്രക്കാരുടെ എണ്ണത്തിലും കുറവ് അനുഭവപ്പെട്ടു.
ലോക്ക് ഡൗണിനെ തുടര്‍ന്ന് 2 മാസമായി നിര്‍ത്തി വച്ച സ്വകാര്യ ബസുകളാണ് ഇന്ന് ഓടിതുടങ്ങിയത്. ഒരു വിഭാഗം ബസുകള്‍ മാത്രമാണ് ഇന്ന് സര്‍വീസ് ആരംഭിച്ചത്. കൊറോണ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സീറ്റിങ് കപ്പാസിറ്റിയുടെ 50ശതമാനം യാത്രക്കാരെ മാത്രമേ ബസിനുള്ളില്‍ പ്രവേശിപ്പിക്കൂ. ഒരു സീറ്റില്‍ ഒരാള്‍ വീതം പരമാവധി 20ല്‍ താഴെ യാത്രക്കാര്‍ക്ക് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. എന്നാല്‍ പല സര്‍വീസുകളിലും യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവാണ് അനുഭവപ്പെട്ടത്.
കൊറോണ നിയന്ത്രണങ്ങളോടെയുള്ള സര്‍വീസുകള്‍ ലാഭമാകുമോ നഷ്ടമാകുമോ എന്ന് ഇന്നത്തെ സര്‍വീസുകള്‍ കഴിഞ്ഞാല്‍ മാത്രമേ അറിയാന്‍ സാധിക്കൂ.
