കോഴിക്കോട്ട് സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ അടിച്ച്‌ തകര്‍ത്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു

കോഴിക്കോട്: ജില്ലയില്‍ ഇന്നലെ സര്‍വീസ് നടത്തിയ അഞ്ച് സ്വകാര്യ ബസുകള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. മാവൂര്‍ എസ്.ഐയുടെ നേതൃത്വത്തിലാണ് സമീപത്ത് ലഭ്യമായ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ ലൊക്കേഷന്‍ അടക്കമുള്ള അനുബന്ധ തെളിവുകളും ശേഖരിക്കുന്നത്. മുക്കം- കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തിയ കൊളക്കാടന്‍ ട്രാവല്‍സിന്‍്റെ രണ്ട് ബസ്സും മാവൂര്‍- അരീക്കോട് റൂട്ടിലോടുന്ന എം.എം.ആര്‍ ബസും മാവൂര്‍-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബാനറസ് ട്രാവല്‍സിന്‍്റെ രണ്ട് ബസുമാണ് തകര്‍ത്ത നിലയില്‍ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. മാവൂര്‍ എരഞ്ഞിമാവ് പി.ഡബ്ലു.ഡി ഓഫീസിന് മുന്നിലായിരുന്നു ബസ് നിറുത്തിയിട്ടിരുന്നത്. ചില്ലുകള്‍ അടിച്ചു തകര്‍ത്തതിന് പിന്നില്‍ ബസുടമകളുടെ സംഘടനാ തീരുമാനം മാനിക്കാതെ സര്‍വീസ് നടത്തിയതിന്റെ വൈരാഗ്യമാകാമെന്നാണ് പൊലീസ് നിഗമനം. ബുധനാഴ്ച സര്‍വീസ് നടത്തുന്നതിനെതിരെ ചിലര്‍ ഉയര്‍ത്തിയ ഭീഷണി കണക്കിലെടുക്കാതെയാണ് ബസ് ഓടിച്ചതെന്ന് ഉടമ പറഞ്ഞു. ഭീഷണി വകവയ്ക്കാതെ ഇവരുടെ മറ്റ് ബസുകള്‍ ഇന്ന് സര്‍വീസ് നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *