മരണസംഖ്യ പ്രതിദിനം വര്‍ദ്ധിച്ച്‌ സൗദി, ആശങ്ക

റിയാദ്: കൊവിഡ് ബാധിച്ച്‌ സൗദിയില്‍ പത്തും യു.എ.ഇയില്‍ ആറ് പേരും കൂടി മരിച്ചു. കുവൈറ്രില്‍ 261 ഇന്ത്യക്കാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 6,768 പേര്‍ക്കാണ് ഗള്‍ഫില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ പകുതിപ്പേര്‍ക്കും രോഗമുക്തി ഉണ്ടാകുന്നതായുള്ള ആശ്വാസവാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും,​ സൗദി അറേബ്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസവും ഉയരുന്നതായാണ് റിപ്പോര്‍ട്ട്.

ഇരുപത്തിനാല് മണിക്കൂറിനിടെ 2691 പേര്‍ക്കാണ് സൗദിയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 62,​545 ആയി. ആശുപത്രി വിട്ടവരുടെ എണ്ണം 33,478 കവിഞ്ഞു. മരണസംഖ്യ 339 ആണ്. യു.എ.ഇയില്‍ 26,004 പേരാണ് ആകെ രോഗബാധിതര്‍. ആകെ മരണസംഖ്യ 233 ആയി. കുവൈറ്റ് (17,568), ഖത്തര്‍(37,097), ബഹ്റൈന്‍(7,888), ഒമാന്‍(6,370) എന്നിങ്ങനെയാണ് ഗള്‍ഫ് രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ കണക്ക്.

ബഹ്റൈനില്‍ രോഗികളില്‍ ഇന്ത്യാക്കാര്‍ മുന്നില്‍

ബ​ഹ്​​റൈ​നി​ല്‍ കൊ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​വ​രി​ല്‍ പ്ര​വാ​സി​ക​ള്‍ ഏ​റെ മു​ന്നി​ല്‍. രാ​ജ്യ​ത്തെ രോ​ഗ​ബാ​ധ​യു​ടെ തു​ട​ക്ക​ത്തി​ല്‍ സ്വ​ദേ​ശി​ക​ളി​ലാ​യി​രു​ന്നു രോ​ഗം കൂ​ടു​ത​ല്‍ സ്​​ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​ലേ​റെ​യാ​യി പ്ര​വാ​സി​ക​ള്‍​ക്കി​ട​യി​ല്‍ രോ​ഗ​ബാ​ധ വ​ര്‍ദ്​ധി​ക്കു​ക​യാ​ണ്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വെ​ബ്​​സൈ​റ്റി​ല്‍ ഇ​തു​വ​രെ 3,464 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ശൃം​ഖ​ല പ​ട്ടി​ക​യാ​ണ്​ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​ത​നു​സ​രി​ച്ച്‌​ 777 ബ​ഹ്​​റൈ​നി​ക​ള്‍​ക്കാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ബാ​ക്കി 2,687 ലധികംപേ​രും പ്ര​വാ​സി​ക​ളാ​ണ്. രോ​ഗം സ്​​ഥി​രീ​ക​രി​ച്ച പ്ര​വാ​സി​ക​ളി​ല്‍ മു​മ്ബ​ന്തി​യി​ലു​ള്ള​ത്​ ഇ​ന്ത്യ​ക്കാ​രാ​ണ്. കുവൈറ്റില്‍ രോഗം സ്ഥിരീകരിച്ചവരിലും ഇന്ത്യാക്കാരുടെ എണ്ണം കൂടുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *