പിതാവ് മകളെ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ മാതാവിനെതിരെ പൊലീസ് കേസ്

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ് പീഡിപ്പി​െച്ചന്ന് ആരോപിച്ച്‌ പരാതി നല്‍കിയ മാതാവിനെതിരെ കോടതി നിര്‍ദേശ പ്രകാരം പൊലീസ് കേസ് രജിസ്​റ്റര്‍ ചെയ്തു. പന്തളം പറന്തല്‍ സ്വദേശിനിയായ, വിദേശത്ത് നഴ്‌സായി ജോലി ചെയ്യുന്ന യുവതിക്കെതിരെയാണ് പോക്‌സോ നിയമത്തിലെ വകുപ്പ് 22 പ്രകാരം പന്തളം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ.ഡി. ബിജു കേസ് രജിസ്​റ്റര്‍ ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ജില്ല പോക്‌സോ കോടതിയാണ് മാതാവിനെതിരെ കേസ് എടുക്കാന്‍ ഉത്തരവിട്ടത്. ലോക്ഡൗണ്‍ വന്നതോടെ കേസെടുക്കുന്നതിന് കാലതാമസമുണ്ടായി. പിതാവിനെയും മാതാവി​​െന്‍റ സഹോദര​​െന്‍റ ശത്രുവായ യുവാവിനെയും പ്രതിയാക്കിയാണ് മകളെ കൊണ്ട് മാതാവ് ലൈംഗിക പീഡന പരാതി നല്‍കിയത്. കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയ കോടതി മാതാവിനെതിരെ പോക്‌സോ വകുപ്പ് ദുരുപയോഗം ചെയ്തതിന് ഒരു മാസത്തിനുള്ളില്‍ കേസ് രജിസ്​റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. പിതാവിന് പുറമേ പീഡനക്കേസില്‍ പ്രതിയായ ലോറി ഡ്രൈവറായ യുവാവി​െന ഭാര്യയും രണ്ടു പെണ്‍മക്കളും ഉപേക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *