കോവിഡ്; വിമാനങ്ങളിലെ നടുവിലെ സീറ്റ് ഒഴിച്ചിടണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രവാസികളെ കൊണ്ടുവരുന്ന വിമാനങ്ങളിലെ നടുവിലെ സീറ്റ് ഒഴിച്ചിടണമെന്നു സുപ്രീംകോടതി. പ്രവാസികളെ കൊണ്ടു വരുമ്ബോള്‍ നടുവിലത്തെ സീറ്റിലും യാത്രക്കാരെ ഇരുത്താനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനത്തെ സുപ്രീംകോടതി ചോദ്യം ചെയ്തു. നടുവിലെ സീറ്റ് ഒഴിച്ചിടണമെന്ന ഡിജിസിഎ മാര്‍ഗനിര്‍ദേശം വന്ദേഭാരത് ദൗത്യത്തിലേര്‍പ്പെട്ട എയര്‍ഇന്ത്യ വിമാനങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ പൈലറ്റ് ആയ ദേവേന്‍ യോഗേഷ് കനാനിയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

ജൂണ്‍ 16 വരെയുള്ള ടിക്കറ്റ് ബുക്കിംഗ് പൂര്‍ത്തിയായിരുന്നു. എന്നാല്‍ അടുത്ത പത്തു ദിവസത്തേക്ക് കൂടി മാത്രമെ നടുവിലെ സീറ്റില്‍ ആളെയിരുത്തിയുള്ള യാത്ര അനുവദിക്കൂവെന്നാണ് സുപ്രിം കോടതി അറിയിച്ചത്. നിലവില്‍ ചാര്‍ട്ട് ചെയ്ത സര്‍വീസുകള്‍ കഴിഞ്ഞാല്‍ നടുവിലത്തെ സീറ്റ് ഒഴിച്ചിട്ട് മാത്രമെ യാത്ര നടത്താവൂ എന്നും കോടതി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *