സംസ്ഥാനത്ത് നാളെ മുതല്‍ ആരംഭിക്കാനിരിക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ മാറ്റി വെക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയത്.
പതിമൂന്നരലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുന്നത്. മാസ്‌ക്, സാനിറ്റൈസര്‍, തെല്‍മല്‍ സ്‌കാനര്‍ ഉള്‍പ്പടെയുളള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയാണ് സ്‌കൂളുകള്‍ തയ്യാറെടുത്തിരിക്കുന്നത്. മാസ്‌ക് ധരിച്ച് എത്തുന്ന വിദ്യാര്‍ത്ഥികളുടെ തെര്‍മല്‍ സ്‌കാനിംഗ് നടത്തും.
എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് 2945 കേന്ദ്രങ്ങളും, ഹയര്‍സെക്കന്‍ഡറിക്ക് 2032 കേന്ദ്രങ്ങളും, വി.എച്ച്. എസ്.സിക്ക് 389 കേന്ദ്രങ്ങളുമാണ് സജ്ജമാക്കിയിട്ടുള്ളത്.ആരോഗ്യവകുപ്പിന്റെ രണ്ട് ഫീല്‍ഡ് ലെവല്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ ഓരോ പരീക്ഷാ കേന്ദ്രങ്ങളിലുമുണ്ടാകും.
