പൊന്നാനിയില്‍ വന്‍ ആയുധശേഖരം, കലുങ്കിനടിയില്‍ നിന്നും കണ്ടെത്തിയത് 14 വടിവാളുകള്‍

മലപ്പുറം: പൊന്നാനി കോട്ടത്തറയില്‍ വന്‍ ആയുധശേഖരം കണ്ടെത്തി. തലപ്പില്‍ ഫുട്പാത്തിലെ കലുങ്കിനടിയില്‍ നിന്ന് 14 വടിവാളുകളാണ് കണ്ടെടുത്തത്. ചാക്കില്‍ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിലായിരുന്നു ആയുധങ്ങള്‍ ഉണ്ടായിരുന്നത്. തുരുമ്ബ് പിടിച്ച്‌ ദ്രവിച്ച്‌ തുടങ്ങിയവയാണ് കണ്ടെത്തിയ വാളുകള്‍.

കലുങ്ക് വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് ആയുധ ശേഖരം കണ്ടെത്തിയത്. ഇവര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. നേരത്തെ ഈ മേഖലയില്‍ ചെറിയ രാഷ്ട്രീയ സംഘട്ടനങ്ങള്‍ നിലനിന്നിരുന്നു. ഇതിെന്റ ഭാഗമായി ആരെങ്കിലും ആയുധങ്ങള്‍ ഒളിപ്പിച്ച്‌ വച്ചതാകാമെന്നാണ് പോലീസിന്റെ സംശയം. ആയുധങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തെ കുറിച്ച്‌ അന്വേഷണം തുടങ്ങിയെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും പൊന്നാനി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *