പത്തനംതിട്ട സ്വദേശി റിയാദില്‍ ഉറക്കത്തില്‍ മരിച്ചു

റിയാദ്​: മലയാളി റിയാദില്‍ ഉറക്കത്തില്‍ മരിച്ചു. പത്തനംതിട്ട വെട്ടൂര്‍ കുമ്ബഴ സ്വദേശി ഇടയാടിയില്‍ പുത്തന്‍വീട്ടില്‍ ബിജു ദേവരാജന്‍ (48) ആണ്​ റിയാദ്​ എക്​സിറ്റ്​ ആറിലെ താമസസ്ഥലത്ത്​ മരിച്ചത്​.

ഞായറാഴ്​ച രാത്രിയില്‍ 11 മണിയോടെ ഉറങ്ങാന്‍ കിടന്ന ഇദ്ദേഹം പിറ്റേന്ന്​ ജോലിക്ക്​ വരാത്തതിനെ തുടര്‍ന്ന്​ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചു ചെന്നപ്പോഴാണ്​ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടത്​. എക്​സിറ്റ്​ ആറിലെ വെല്‍കം റസ്​റ്റോറന്‍റില്‍ സപ്ലൈയറായിരുന്നു. 25 വര്‍ഷമായി റിയാദിലുണ്ട്​.

ദേവരാജനാണ്​ അച്​ഛന്‍. കനകമ്മ അമ്മ. ഭാര്യ: പ്രസീദ. അനന്യ ബിജു ഏക മകള്‍. സഹോദരങ്ങള്‍: സോമലത, സിന്ധു. മൃതദേഹം റിയാദ്​ ശുമൈസി ആ​ശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമങ്ങളുമായി സുഹൃത്ത്​ അനിരുദ്ധന്‍ പിള്ളയും സാമൂഹികപ്രവര്‍ത്തകന്‍ ശിഹാബ്​ കൊട്ടുകാടും രംഗത്തുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *