സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ്; 10 പേര്‍ രോഗമുക്തരായി

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10 പേര്‍ രോഗമുക്തരായി. പാലക്കാട്- 29, കണ്ണൂര്‍- 8 കോട്ടയം- 6, മലപ്പുറം, എറണാകുളം 5 വീതം, തൃശൂര്‍ കൊല്ലം- 4 വീതം, കാസര്‍കോട്, ആലപ്പുഴ 3 വീതം എന്നിങ്ങനെയാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇവരില്‍ 27 പേര്‍ വിദേശങ്ങളില്‍ നിന്നു വന്നതാണ്.

തമിഴ്‌നാട്- 9, മഹാരാഷ്ട്ര- 15, ഗുജറാത്ത്- 5, കര്‍ണാടക- 2 പോണ്ടിച്ചേരി 1 ഡല്‍ഹി- 1 എന്നിങ്ങനെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയത്. സമ്ബര്‍ക്കത്തിലൂടെ ഏഴു പേര്‍ക്ക് രോഗം ബാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *