കുവൈത്ത് സിറ്റി: കുവൈത്തില്‍ ചൊവ്വാഴ്ച പുതിയ കോവിഡ് ബാധിതരേക്കാള്‍ അധികം രോഗമുക്തര്‍. 200 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 608 പേര് രോഗികളായപ്പോള്‍ 685 പേര് രോഗമുക്തി നേടി. ഇതുവരെ രോഗമുക്തി നേടിയത് 7306 പേരാണ്.
ഇതുവരെ രാജ്യത്ത് 22,575 പേര്‍ക്ക് കോവിഡ് ബാധിച്ചു. 15,097 പേരാണ് ചികിത്സയിലുള്ളത്. 196 പേര് ഗുരുതരാവസ്ഥയിലാണ്. ഏഴുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 172 ആയി.
ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 180 പേര്, അഹ്മദി ഗവര്‍ണറേറ്റില്‍ 175 പേര്, ഹവല്ലി ഗവര്‍ണറേറ്റില്‍ 114 പേര്, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 78 പേര്, ജഹ്റ ഗവര്‍ണറേറ്റില്‍ 61 പേര് എന്നിങ്ങനെയാണ് പുതിയ കേസുകള്‍.
