എം.ജി സര്‍വകലാശാല ആറാം സെമസ്​റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് പുനരാരംഭിക്കും

കോട്ടയം: കോവിഡ് 19 വ്യാപനത്തെതുടര്‍ന്ന് മാറ്റിവച്ച മഹാത്മാഗാന്ധി സര്‍വകലാശാല ആറാം സെമസ്​റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. വി.സി പ്രഫ. സാബു തോമസി​​െന്‍റ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ജൂണ്‍ 1, 3, 5, 6 തീയതികളിലായി ആറാം സെമസ്​റ്റര്‍ ബിരുദ പരീക്ഷകള്‍ പൂര്‍ത്തീകരിക്കും.

ലോക്ഡൗണ്‍ മൂലം മറ്റു ജില്ലകളില്‍ അകപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ താമസിക്കുന്ന ജില്ലയില്‍ പരീക്ഷയെഴുതാന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചിരുന്നു. രജിസ്​റ്റര്‍ ചെയ്തവര്‍ക്ക് നിലവില്‍ താമസിക്കുന്ന ജില്ലയിലെ പരീക്ഷകേന്ദ്രത്തില്‍ പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കും. ജൂണ്‍ 8, 9, 10 തീയതികളില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ അതത് കോളജുകളില്‍ നടക്കും.

പ്രൊജക്‌ട്, വൈവ എന്നിവ ഒരുദിവസം കൊണ്ട് അതത് കേന്ദ്രങ്ങളില്‍ പൂര്‍ത്തീകരിക്കും. ജൂണ്‍ 12ന് പ്രാക്ടിക്കല്‍ പരീക്ഷകളുടെ മാര്‍ക്ക് സര്‍വകലാശാലക്ക്​ നല്‍കണം. കോവിഡ് 19 വ്യാപന സാഹചര്യത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് ഇത്തവണ എക്‌സ്‌റ്റേണല്‍ എക്‌സാമിനര്‍മാരെ നിയമിക്കില്ല. അതത് കോളജിലെ അധ്യാപകര്‍ക്കാണ് ചുമതല. ജൂണ്‍ 11 മുതല്‍ ഹോംവാല്യുവേഷന്‍ രീതിയില്‍ മൂല്യനിര്‍ണയം ആരംഭിക്കും.

അഞ്ചാം സെമസ്​റ്റര്‍ പ്രൈവറ്റ് ബിരുദ പരീക്ഷകള്‍ ജൂണ്‍ 8, 9, 10, 11, 12 തീയതികളിലായി നടക്കും. രണ്ടാം സെമസ്​റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ 15ന് ആരംഭിക്കും. കോവിഡ് 19​​െന്‍റ പശ്ചാത്തലത്തില്‍ ഈ വര്‍ഷം രണ്ടാം സെമസ്​റ്റര്‍ ബിരുദ പരീക്ഷകളുടെ മൂല്യനിര്‍ണയം അതത്​ കോളജുകളില്‍ നടത്താന്‍ തീരുമാനിച്ചു. കോളജിലെ മുതിര്‍ന്ന അധ്യാപകനെ പരീക്ഷ ചീഫായി നിയോഗിക്കും. ജൂണ്‍ ഒന്നിന് പരീക്ഷ ആരംഭിക്കുന്നതിനാല്‍ കോളജുകള്‍ പരീക്ഷ നടത്തിപ്പിനാവശ്യമായ തയാറെടുപ്പുകള്‍ അടിയന്തരമായി ചെയ്യണമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. സര്‍ക്കാറി​​െന്‍റയും ആരോഗ്യവകുപ്പി​​െന്‍റയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരീക്ഷ നടത്തുക. ഇതിനായി കോളജുകള്‍ക്ക് നിര്‍ദേശം നല്‍കും.

ലോക്ഡൗണില്‍ കുടുങ്ങി കോളജിലെ പരീക്ഷകേന്ദ്രത്തില്‍ എത്താന്‍ കഴിയാത്ത ആറാം സെമസ്​റ്റര്‍ സപ്ലിമ​െന്‍ററി, ബിവോക് വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ താമസിക്കുന്ന ജില്ലയില്‍ പരീക്ഷയെഴുതാന്‍ മേയ് 27 വൈകീട്ട് നാലുവരെ ഓണ്‍ലൈനായി രജിസ്​റ്റര്‍ ചെയ്യാം. സര്‍വകലാശാല വെബ്‌സൈറ്റിലെ (www.mgu.ac.in) എക്‌സാമിനേഷന്‍ രജിസ്‌ട്രേഷന്‍ ലിങ്കുവഴിയാണ് രജിസ്​റ്റര്‍ ചെയ്യേണ്ടത്. രജിസ്‌ട്രേഷന് പിന്നീട് അവസരം ലഭിക്കില്ലെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *