തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ കൂട്ടിച്ചേര്‍ത്ത് മികവുറ്റ നിര്‍മ്മാണ പ്രവൃത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുന്നതെന്ന് മന്ത്രി ജി.സുധാകരന്‍. വികസനത്തിന്‍റെയും പ്രതിബന്ധതയുടെയും ജനക്ഷേമത്തിന്‍റേയും നാല് വര്‍ഷങ്ങളാണ് പൂര്‍ത്തീകരിക്കുന്നത്. പ്രവൃത്തികളുടെ ഗുണമേന്മ, ഈട്, സൗന്ദര്യാത്മകത എന്നിവയ്ക്ക് മതിയായ പ്രാധാന്യം നല്‍കുകയും കര്‍ശന പരിശോധനകള്‍ നടപ്പിലാക്കുകയും ചെയ്തുവെന്നും സംസ്ഥാനത്ത് ഇതുവരെ ദീര്‍ഘകാലം ഈടു നില്‍ക്കുന്ന റോഡുകള്‍ നിര്‍മ്മിക്കുന്നതിന്‍്റെ ഭാഗമായി ബി.എം & ബി.സി നിലവാരത്തില്‍ 4093 കി.മീറ്റര്‍ റോഡുകള്‍ പൂര്‍ത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.
2016-17 വര്‍ഷത്തില്‍ 951.3 കി.മീറ്റര്‍, 2017-18 ല്‍ 999. 43 കി.മീറ്റര്‍, 2018-19ല്‍ 669.99 കി.മിറ്റര്‍, 2019-20ല്‍ 1472.28 കി.മീറ്റര്‍, എന്‍.ആര്‍.എം.ബി ( റബ്ബര്‍ ) ഉപയോഗിച്ച് നിര്‍മ്മിച്ചത് – 2118 കി.മീറ്റര്‍, പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മ്മിച്ചത് – 336 കി.മീറ്റര്‍, ജിയോ – ടെക്സ്റ്റൈല്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ചത് – 49 കി.മീറ്റര്‍ എന്നിങ്ങനെയാണ് കണക്കുകള്‍. പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന വകുപ്പിന്‍റെ പുതിയ കാഴ്ചപാട് അന്വര്‍ത്ഥമാക്കുന്ന വിധത്തില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ കാലോചിതമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്നും കേരളത്തിലെ പാതകളും, പാലങ്ങളും, കെട്ടിടങ്ങളും, അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ നിസ്തുലമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
