കെ ഗോപാലകൃഷ്ണന്‍ പുതിയ മലപ്പുറം ജില്ലാ കലക്ട്രര്‍

മലപ്പുറം: കെ ഗോപാലകൃഷ്ണനെ മലപ്പുറം ജില്ലാ കലക്ടറായി സര്‍ക്കാര്‍ നിയമിച്ചു. 2013 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ് തമിഴ്‌നാട് നാമക്കല്‍ സ്വദേശിയായ ഇദ്ദേഹം. മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയായ ഇദ്ദേഹം അഞ്ച് വര്‍ഷത്തോളം അമേരിക്കയില്‍ ജോലി ചെയ്ത ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തി സിവില്‍ സര്‍വീസ് നേടിയെടുത്തത്. മലപ്പുറത്ത് അസിസ്റ്റന്റ് കലക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരം കലക്ടറായിരിക്കെ പ്രളയ കാലത്തും, കോവിഡ് പ്രതിരോധത്തിലും ഇദ്ദേഹമെടുത്ത മുന്‍കരുതലുകള്‍ ചര്‍ച്ചയായിരുന്നു. ജാഫര്‍ മാലിക്കാണ് നിലവിലെ മലപ്പുറം ജില്ലാ കലക്ടര്‍.

Leave a Reply

Your email address will not be published. Required fields are marked *