അ​തി​ഥി​ക​ളു​ടെ ആ​ധി​ക​ള​റി​ഞ്ഞ്; തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ട​ക്ക​യാ​ത്ര ചെ​ല​വ് സം​സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് പ​ലാ​യ​നം ചെ​യ്യേ​ണ്ടി​വ​രു​ന്ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​ത​ത്തി​ല്‍ ഇ​ട​പെ​ട്ട് സു​പ്രീം കോ​ട​തി. തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ട​ക്ക​യാ​ത്ര​യു​ടെ ചെ​ല​വ് സം​സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടു. തൊ​ഴി​ലാ​ളി​ക​ള്‍ പു​റ​പ്പെ​ടു​ന്ന സം​സ്ഥാ​ന​വും എ​ത്തു​ന്ന സം​സ്ഥാ​ന​വും ചെ​ല​വ് പ​ങ്കി​ട​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

ട്രെ​യി​നി​ലോ ബ​സി​ലോ ടി​ക്ക​റ്റു​ക​ള്‍​ക്ക് പ​ണം ഈ​ടാ​ക്ക​രു​ത്. യാ​ത്ര​യ്ക്കി​ട​യി​ല്‍ ഇ​വ​ര്‍​ക്ക് ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ല്‍​ക​ണം. ന​ട​ന്നു​പോ​കു​ന്ന​വ​രെ ഉ​ട​ന്‍ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും സു​പ്രീം കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലൂ​ടെ സ​ര്‍​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക്ക്ഡൗ​ണി​ല്‍‌ കു​ടു​ങ്ങി​പ്പോ​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​നം ഭ​ക്ഷ​ണം ന​ല്‍​ക​ണം. സൗ​ജ​ന്യ താ​മ​സ​സൗ​ക​ര്യ​വും ഏ​ര്‍​പ്പാ​ടാ​ക്കി ന​ല്‍​ക​ണം. ട്രെ​യി​ന്‍ യാ​ത്ര​യി​ല്‍ ഇ​വ​ര്‍​ക്ക് ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ല്‍​ക​ണം. ബ​സു​ക​ളി​ലാ​ണ് യാ​ത്ര​യെ​ങ്കി​ലും ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ല്‍​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍‌ കോ​ട​തി പ​റ​ഞ്ഞു.

മ​ട​ക്ക​യാ​ത്ര ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ സം​സ്ഥാ​ന​ങ്ങ​ള്‍ നി​ശ്ച​യി​ക്കു​ന്ന ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്ത​ണം. ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍‌​ത്തി​യാ​യാ​ല്‍ ഉ​ട​ന്‍ വാ​ഹ​നം ഏ​ര്‍​പ്പാ​ടാ​ക്ക​ണം. ഇ​തി​നാ​യി കാ​ല​താ​മ​സം അ​രു​തെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​ത വി​ഷ​യ​ത്തി​ല്‍ സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലാ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. ലോ​ക്ക്ഡൗ​ണ്‍ മൂ​ലം ദു​രി​ത​ത്തി​ലാ​യ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ​ണ​വും താ​മ​സ​വും യാ​ത്രാ സൗ​ക​ര്യ​വും സൗ​ജ​ന്യ​മാ​യി കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ചൊ​വ്വാ​ഴ്ച സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശി​ച്ചി രു​ന്നു.

തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​തം ചൂ​ണ്ടി​ക്കാ​ട്ടി ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളി​ല്‍ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്ന സു​പ്രീം കോ​ട​തി​യു​ടെ നേ​ര​ത്തെ​യു​ള്ള നി​ല​പാ​ടി​നെ​തി​രേ വ്യാ​പ​ക വി​മ​ര്‍ ശ​ന​മു​യ​ര്‍​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *