പതഞ്ജലിയുടെ കോവിഡ് മരുന്നിനെതിരെ കേന്ദ്രസര്‍ക്കാര്‍

ന്യുദല്‍ഹി: കോവിഡ് രോഗം ശമിപ്പിക്കുമെന്ന് അവകാശപ്പെട്ട് യോഗഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക് കമ്പനി പുറത്തിറക്കിയ മരുന്നിനെതിരെ കേന്ദ്ര ആയുഷ് വകുപ്പ് രംഗത്തെത്തി.
പതഞ്ജലിയുടെ മരുന്നിന് കോവിഡിനെ ഭേദമാക്കാനാകുമെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ കൈമാറണമെന്നും മരുന്നിന്റെ പരസ്യം നിര്‍ത്തിവെക്കണമെന്നും ആയുഷ് വകുപ്പ് കമ്പനിയോട് ആവശ്യപ്പെട്ടു.
കോവിഡിനുള്ളതെന്ന് അവകാശപ്പെട്ട് കൊറോണില്‍, സ്വസാരി എന്നിങ്ങിനെ രണ്ടു മരുന്നുകള്‍ പതഞ്ജലി വിപണിയില്‍ ഇറക്കിയിരുന്നു. വിവിധ മാധ്യമങ്ങളിലൂടെ ഇതിന്റെ പരസ്യവും നല്‍കി വരുന്നുണ്ട്. മരുന്നിന്റെ സാമ്പിളുകള്‍,പരീക്ഷണ രീതി, പരീക്ഷിക്കപ്പെട്ട രോഗികളുടെ വിവരങ്ങള്‍, എത്തിക്‌സ് കമ്മിറ്റിയുടെ അനുമതി തുടങ്ങിയ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും ആയുഷ് വകുപ്പിന്റെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ മരുന്ന്, ജീവന്‍ രക്ഷാ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഒഴിച്ചുള്ള, കൊറോണ ബാധിതരില്‍ നൂറു ശതമാനം ഫലമുണ്ടാക്കുന്നതായി പതജ്ഞലി ആയുര്‍വേദിക്‌സ് പരസ്യങ്ങളിലൂടെ അവകാശപ്പെട്ടു വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *