വടക്കന്‍ കശ്മീരിലെ സോപോറില്‍ ഏറ്റുമുട്ടല്‍

സോപോര്‍: വടക്കന്‍ കശ്മീരില സോപോറില്‍ സുരക്ഷാസേനയും സായുധരും തമ്മില്‍ ഏറ്റുമുട്ടി. വ്യാഴാഴ്ച പുലര്‍ച്ചയാണ് ഏറ്റുട്ടല്‍ തുടങ്ങിയത്. സായുധരായ ചിലരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷാസേന പ്രദേശം വളഞ്ഞത്. സിആര്‍പിഎഫും കശ്മീര്‍ പോലിസും ആക്രമണത്തില്‍ പങ്കെടുത്തു. വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്. പ്രദേശത്തുനിന്ന് രണ്ട് എകെ 47 കണ്ടെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച, പുല്‍വാമയിലെ ബണ്ട്‌സൂ പ്രദേശത്ത് സായധരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു, ഒരു സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റയാള്‍ പിന്നീട് മരിച്ചു.

തിങ്കളാഴ്ച സൈന്യ തിരച്ചില്‍ നടത്തുന്നതിനിടയില്‍ ഏതാനും സായുധര്‍ പോലിസ് വലയം ഭേദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *