കുമ്പിടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ തൃത്താല ലയണ്‍സ് ക്ലബ്ബ്സാനിറ്റൈസര്‍ സ്റ്റാന്റ് സ്ഥാപിച്ചു

കുമ്പിടി: ആനക്കര പഞ്ചായത്തിലെ കുമ്പിടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ തൃത്താല ലയണ്‍സ് ക്ലബ്ബ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ സ്റ്റാന്റ് സ്ഥാപിച്ചു. ലയണ്‍സ് ക്ലബ്ബിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി.
ആനക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വേണു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സര്‍ജന്‍ ഡോ.റജീന, തൃത്താല ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് പി.എം.രവീന്ദ്രനാഥ്,അംഗങ്ങളായ ഡോ.പി.കെ.ഹുറൈര്‍ കുട്ടി, ശ്രീജി കടവത്ത്, ഗ്രാമപഞ്ചായത്ത് അംഗം എം.വി. ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *