തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ ശിവശങ്കറിനു മാത്രമല്ല രണ്ടു മന്ത്രിമാരും മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടു ഉന്നത ഉദ്യോഗസ്ഥര്‍ക്കും ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. വളരെ ഉത്തരവാദിത്തത്തോടുകൂടിയാണ് താന്‍ ആരോപണം ഉന്നയിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
ശിവശങ്കറില്‍നിന്ന് വരും ദിവസങ്ങളില്‍ ഈ വിവരങ്ങള്‍ വെളിച്ചത്തുവരും. അന്വേഷണ സംഘങ്ങള്‍ക്ക് വിവരങ്ങള്‍ അറിയാം അത് കൊണ്ട് താന്‍ തെളിവ് നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസിന്റെ മുഖ്യസൂത്രധാരന്‍ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ അറിവോടുകൂടിയാണ് തട്ടിപ്പുകളെല്ലാം നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വര്‍ണക്കടത്ത് സംഘം നിരന്തരം കയറിയിറങ്ങി. ഇത് നിഷേധിക്കാന്‍ മുഖ്യമന്ത്രി തയാറാകുമോയെന്നും സുരേന്ദ്രന് ചോദിച്ചു.
