ഓണ്‍ലൈന്‍ മദ്യം ഇല്ല

കോഴിക്കോട്: ഓണ്‍ലൈന്‍ മദ്യവില്‍പനയുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ ആവശ്യമില്ലെന്ന് ചെയര്‍മാന്‍ എം.മെഹബൂബ്. ചെയര്‍മാന്‍ എന്നനിലയില്‍ താന്‍ സര്‍ക്കാരിനുമുന്നില്‍ ഒരു നിര്‍ദേശംവച്ചുവെന്നും ഇത് ഇടതുമുന്നണിയുടെ മദ്യനയത്തിന്‍െ്‌റ ഭാഗമല്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണെന്നും മെഹബൂബ് അറിയിച്ചു.

കണ്‍സ്യുമര്‍ഫെഡിനു കീഴിലെ ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍നിന്നും ഓണ്‍ലൈന്‍വഴി മദ്യം വാങ്ങാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം മെഹബൂബ് വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഇതിനെതിരേ വിവിധ കോണുകളില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഓണ്‍ലൈന്‍ വില്‍പനയ്ക്ക് അനുമതിയില്ലെന്ന് എക്‌സൈസ് കമ്മീഷണറും വ്യക്തമാക്കി.

അതേസമയം താന്‍ ഒരുനിര്‍ദേശംമുന്നോട്ടുവച്ചതാണെന്ന മെഹബൂബിന്റെ പരാമര്‍ശം കണ്‍സ്യൂമര്‍ഫെഡ് ഇക്കാര്യത്തില്‍ തത്വത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞു എന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

കണ്‍സ്യൂമര്‍ഫെഡിന് നിലവില്‍ സര്‍ക്കാര്‍സബ്‌സിഡി അനുവദിക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഫെഡിനെ കരകയറ്റാന്‍ ഇതേയുള്ളൂ മാര്‍ഗമെന്ന നിലപാടിലാണ് ചെയര്‍മാന്‍. അതോടൊപ്പം നീതിമെഡിക്കല്‍ ഷോപ്പുകളില്‍ കൂടുതല്‍ മരുന്നുകള്‍എത്തിക്കാനുള്ള തീരുമാനത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം മാധ്യമങ്ങള്‍ നല്‍കുന്നില്ലെന്ന ആക്ഷേപവും ചെയര്‍മാന്‍ ഉന്നയിക്കുന്നു. എതുവിധേനയും ഓണ്‍ലൈന്‍മദ്യവില്‍പന നടപ്പിലാക്കണമെന്ന ഉറച്ചനിലപാടാണ് കണ്‍സ്യൂമര്‍ഫെഡിനുള്ളത്.

എക്‌സൈസ് മന്ത്രിയുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്തിരുന്നുവെന്നാണ് മെഹബൂബ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. അതുകൊണ്ടുതന്നെ തീരുമാനം എടുത്തശേഷം പുകമറ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന ആക്ഷേപവും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *