പൂര്‍ണപിന്തുണ നല്‍കും

തിരൂര്‍: മലയാളസര്‍വകലാശാലയുടെ പുതിയ ലൈബ്രറിയിലിരുന്ന് വായിക്കാന്‍ കൊതി തോന്നുന്നു എന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ലൈബ്രറിയുടെ അന്തരീക്ഷവും സംവിധാനങ്ങളും വായനക്കാരനെ കൊതിപ്പിക്കുന്നതാണ്. ലൈബ്രറിയെ അന്താരാഷ്ട്രനിലവാരത്തിലേക്കുയര്‍ത്താന്‍ എന്തുവേണമെന്ന് സര്‍ക്കാരിനോട് പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. മലയാളസര്‍വകലാശാലയുടെ എല്ലാ പരിമിതികളും പരിഹരിക്കാന്‍ ഗവണ്‍മെന്റിന്റെ പൂര്‍ണ സഹായമുണ്ടാകും. കേരളത്തിന്റെ സ്വന്തം സര്‍വകലാശാലയായി മാറാന്‍ ഈ കലാശാലയ്ക്ക് കഴിയണമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *