മുംബൈ: മുംബൈയിലെ പ്രമുഖ മുസ്ലിം തീര്‍ഥകേന്ദ്രമായ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാനുള്ള അനുമതി നല്കി ബോംബെ ഹൈക്കോടതിയുടെ വിധി. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും ദര്‍ഗയില്‍ പ്രവേശനം അനുവദിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മഹാരാഷ്ട്ര സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടു. 2012നുശേഷമാണ് ഇത്തരത്തിലൊരു വിവേചനം ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു. ഒരു വിഭാഗം മുസ്ലിം സംഘടനകള്‍ നല്കിയ ഹര്‍ജിയിലാണ് കോടതി വിധി. അതേസമയം, ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാനുള്ള അവസരം ദര്ഹയുടെ നടത്തിപ്പുള്ള മുസ്ലിം സംഘടനയ്ക്കുണ്ട്. 2012വരെ ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയിരുന്നതായി ഹര്‍ജി നല്കിയ ഭാരതീയ മുസ്ലിം മഹിള ആന്ദോളന് (ബിഎംഎംഎ) സംഘട ചൂണ്ടി കാണിച്ചു. എന്നാല്‍, ദര്‍ഹയില്‍ പ്രവേശനാനുമതി നല്‍കിയിരുന്നെങ്കിലും ഖബറിടത്തില്‍ പ്രവേശിപ്പിച്ചിരുന്നില്ലെന്ന് ദര്‍ഹ ട്രെസ്റ്റി വ്യക്തമാക്കി.
