കബനീ ദളത്തിലെ മാവോയിസ്റ്റ് അംഗം പോലീസില്‍ കീഴടങ്ങി

കല്‍പ്പറ്റ : മാവോയിസ്റ്റ് അംഗം ആന്ധ്രപ്രദേശില്‍ കീഴടങ്ങി. കബനി ദളത്തിലെ അംഗമായ ആന്ധ്ര സ്വദേശി ചൈതന്യ(23) ആണ് പോലീസില്‍ കീഴടങ്ങിയത്. ഇവര്‍ക്കെതിരെ വയനാട്ടിലും കണ്ണൂരിലും കേസുകള്‍ ഉണ്ടെന്ന് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി പറഞ്ഞു.

കണ്ണൂരില്‍ രണ്ട് കേസും വയനാട്ടില്‍ ഒരു കേസുമാണ് നിലവിലുള്ളത്. റിമാന്‍ഡില്‍ കഴിയുന്ന ഇയാളെ കേരള പോലീസ് കസ്റ്റഡിയില്‍ വാങ്ങും. സി എ എ വിരുദ്ധ പോസ്റ്റര്‍ പതിച്ച കുറ്റം ചുമത്തിയാണ് വയനാട്ടില്‍ കേസുള്ളത്.

രണ്ടാഴ്ച്ച മുന്‍പാണ് ആന്ധ്രയിലെ വിജയവാഡയില്‍ ഇയാള്‍ കീഴടങ്ങിയത്. തെരഞ്ഞെടുപ്പിന് ശേഷം പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് ജില്ലാ പോലീസ് മേധാവി ജി.പൂങ്കുഴലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *