കൊച്ചി: കേന്ദ്ര സര്‍ക്കാറിന്റെ തൊഴില്‍ നിയമഭേദഗതി ബില്ലിനെതിരെ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ തുടങ്ങും. സി ഐ ടി യു, എ ഐ ടി യു സി, ഐ എന്‍ ടി യു സി തുടങ്ങി 10 ദേശീയ തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. വെള്ളിയാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. പാല്‍, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം മരണം എന്നിവയുമായി ബന്ധപ്പെട്ട സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് ട്രഷറി ആസ്ഥാനത്തിന് മുന്നില്‍ തയ്യാറാക്കുന്ന പന്തലില്‍ ധര്‍ണ നടക്കും. ട്രേഡ് യൂണിയനുകളുടെ ദേശീയ നേതാക്കള്‍ പങ്കെടുക്കും. ടെക്‌നോപാര്‍ക്ക്, ഇസ്രോ ജീവനക്കാര്‍ സഹകരിക്കണമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ബി എം എസ് പണിമുടക്കില്‍ പങ്കെടുക്കില്ല.
