കൊച്ചി: സിനിമാ രംഗത്തു നിന്ന് ഒരു വിവാഹമോചന കേസു കൂടി. നടന്‍ ബാലയും ഗായിക അമൃത സുരേഷും വേര്‍പിരിയുന്നു. ഇരുവരും കലൂര്‍ കുടുംബകോടതിയില്‍ വിവാഹമോചന ഹര്‍ജിയുടെ ഭാഗമായി കൗണ്‍സിലിംഗിന് എത്തി. കുഞ്ഞിനെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാല നല്കിയ ഉപഹര്‍ജി പരിഗണിച്ച് കുഞ്ഞിനെ കാണാന്‍ കോടതി സമയം അനുവദിച്ചു. വേര്‍പിരിയല്‍ സംബന്ധിച്ച് കഴിഞ്ഞ ജൂണില്‍ ബാല തന്നെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ അഭിപ്രായ വ്യത്യാസം മാത്രമേയുള്ളൂവെന്ന് പറഞ്ഞ് അമൃത നിഷേധിച്ചിരുന്നു. 2010ലാണ് ബാലയും അമൃതയും പ്രണയിച്ച് വിവാഹിതരായത്. അമൃതംഗമയ എന്ന ബാന്റിനൊപ്പം സംഗീത രംഗത്ത് സജീവമാണ് അമൃത.
