പിതാവും മകനും ചേര്‍ന്ന്​ യുവതിയെ കൂട്ട ബലാത്സംഗം ചെയ്​തശേഷം തീകൊളുത്തി; 30-കാരി ഗുരുതരാവസ്ഥയില്‍

സീതാപുര്‍: ഉത്തര്‍പ്രദേശി​ല്‍ വീണ്ടും ക്രൂര പീഡനം. പിതാവും മകനും ചേര്‍ന്ന്​ യുവതിയെ ബലാത്സംഗം ചെയ്​തശേഷം തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. അക്രമത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​. വ്യാഴാഴ്​ച നടന്ന സംഭവത്തില്‍ പ്രതികളായ പിതാവിനെയും മകനെയും പൊലീസ്​ അറസ്റ്റ്​ ചെയ്തു.

സീതാപുര്‍ മിശ്രിക്കിലെ സ്വന്തം വീട്ടിലേക്കുള്ള യാത്രക്കിടെ അ​തുവഴി വന്ന റിക്ഷക്കാരന്‍ യുവതിക്ക്​ ​ലിഫ്​റ്റ് നല്‍കുകയായിരുന്നു.തുടര്‍ന്ന് റിക്ഷയില്‍ കയറിയ യുവതിയെ 55കാരനായ റിക്ഷക്കാരനും കൗമാരക്കാരനായ മകനും ചേര്‍ന്ന്​ ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം ഇവര്‍ യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.സീതാപുരിലെ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്​ 30കാരിയായ യുവതി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *