വിവാഹ ശേഷം കാമുകനൊപ്പം ഒളിച്ചോടിയെ യുവതിയെ പിതാവ്​ കൊലപ്പെടുത്തി

ജയ്​പുര്‍: ദലിത്​ യുവാവിനൊപ്പം ഒളിച്ചോടിയ മകളെ പിതാവ്​ കഴുത്ത്​ ഞെരിച്ച്‌​ കൊലപ്പെടുത്തി. രാജസ്​ഥാനിലെ ദൗസ ജില്ലയിലാണ്​ മനസാക്ഷിയെ നടുക്കുന്ന ക്രൂരത.ഫെബ്രുവരി 16ന് വീട്ടുകാരുടെ നിര്‍ബന്ധ പ്രകാരം പിങ്കി സൈനിയെന്ന 19കാരിയുടെ വിവാഹം നടത്തിയിരുന്നു .

തുടര്‍ന്ന് അഞ്ച്​ ദിവസത്തിനുശേഷം കാമുകന്‍ റോഷന്‍ മഹാവറിനൊപ്പം (23) പിങ്കി ഓടിരക്ഷപ്പെട്ടു. ഇതില്‍ കുപിതനായ പിതാവ്​ ശങ്കര്‍ ലാല്‍ മകളെ പിടിച്ചു കൊണ്ടുവന്ന ശേഷം ​ കഴുത്ത്​ ഞെരിച്ച്‌​ കൊല്ലുകയായിരുന്നു. പിന്നീട് ദൗസയിലെ കോട്‌വാലി പൊലീസ് സ്റ്റേഷനില്‍ പിതാവ് കീഴടങ്ങി. പിങ്കിയെ കഴുത്ത് ഞെരിച്ച്‌ കൊന്നതായി കുറ്റസമ്മതവും പിതാവ് നടത്തി.

അതെ സമയം ഒളിച്ചോടിയ ശേഷം​ പിങ്കിയും റോഷനും ഫെബ്രുവരി 26ന്​ രാജസ്ഥാന്‍ ഹൈകോടതിയിലെ ജയ്​പുര്‍ ബെഞ്ചിന് മുന്നില്‍ സംരക്ഷണം തേടി സമീപിച്ചിരുന്നു .തന്‍റെ ആഗ്രഹപ്രകാരമല്ല വീട്ടുകാര്‍ വിവാഹം കഴിപ്പിച്ചതെന്നും കാമുകനോടൊപ്പം താമസിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പിങ്കി കോടതിയില്‍ വ്യക്തമാക്കി .

തുടര്‍ന്ന് ഇവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഹൈകോടതി പൊലീസിന് നിര്‍ദേശം നല്‍കി. എന്നാല്‍, മാര്‍ച്ച്‌ ഒന്നിന്​ ജയ്​പുരിലെ റോഷന്‍റെ വീട്ടില്‍നിന്ന് പിങ്കിയുടെ കുടുംബം അവളെ ബലംപ്രയോഗിച്ച്‌ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

തുടര്‍ന്ന്​ റോഷന്‍റെ പിതാവിന്‍റെ പരാതിയില്‍ ദൗസയിലെ വനിതാ പൊലീസ് സ്റ്റേഷനില്‍ 11 പേര്‍ക്കെതിരെ കേസെടുത്തു .ഭീഷണിപ്പെടുത്തല്‍,തട്ടിക്കൊണ്ടുപോകല്‍, മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തി പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസെടുത്തത് .അതെ സമയം ബലം പ്രയോഗിച്ച്‌ പിങ്കിയെ കൊണ്ടുപോകുമ്ബോള്‍ ശങ്കര്‍ ലാലും ബന്ധുക്കളും തങ്ങളെ അപമാനിക്കുകയും വീട് തകര്‍ക്കുകയും 1.20 ലക്ഷം രൂപ മോഷ്​ടിക്കുകയും ചെയ്തുവെന്നും മഹാവാറിന്‍റെ കുടുംബം പരാതിപ്പെട്ടു. വീട്ടിലെത്തിച്ച ശേഷം പിങ്കിയുടെ മനസ്സ്​ മാറ്റാന്‍ ശ്രമിച്ചെങ്കിലും മുന്‍ ഭര്‍ത്താവിന്‍റെ അടുത്തേക്ക് മടങ്ങാന്‍ അവള്‍ തയാറായില്ല. ഇതോടെ രോഷാകുലനായ പിതാവ് പിങ്കിയെ ​ കഴുത്തുഞെരിച്ച്‌ കൊല്ലുകയായിരുന്നുവെന്ന്​ പൊലീസ്​ വെളിപ്പെടുത്തുന്നു .

Leave a Reply

Your email address will not be published. Required fields are marked *