വനിത എം.വി.ഐക്കെതിരെ അനാവശ്യ ഹരജി; ബസ്​ സംഘടനനേതാവ്​ കോടതിച്ചെലവ്​ നല്‍കണമെന്ന്​ ഹൈകോടതി

കൊ​ച്ചി: വ​നി​ത മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്കെ​തി​രെ അ​നാ​വ​ശ്യ​മാ​യി ഹ​ര​ജി ന​ല്‍​കി​യ ബ​സ്​ സം​ഘ​ട​ന നേ​താ​വ്​ കോ​ട​തി​ച്ചെ​ല​വ്​ ന​ല്‍​ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. എ​റ​ണാ​കു​ള​ത്തെ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സ്മി​ത ജോ​സി​ന്​ കേ​ര​ള ബ​സ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ്​ ജോ​ണ്‍​സ​ണ്‍ പ​ട​മാ​ട​ന്‍ 25,000 രൂ​പ കോ​ട​തി​ച്ചെ​ല​വാ​യി ന​ല്‍​ക​ണ​മെ​ന്നാ​ണ്​ സിം​ഗി​ള്‍ ബെ​ഞ്ചി​െന്‍റ ഉ​ത്ത​ര​വ്. ഒ​രു​മാ​സ​ത്തി​ന​കം തു​ക കൈ​മാ​റി​യി​ല്ലെ​ങ്കി​ല്‍ പ​ണം ഇൗ​ടാ​ക്കി ന​ല്‍​ക​ണ​മെ​ന്ന്​ ജി​ല്ല ക​ല​ക്ട​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി.

സ്മി​ത ജോ​സ് 2014ല്‍ ​മ​ട്ടാ​ഞ്ചേ​രി​യി​ല്‍ അ​സി. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​റാ​യി​രി​ക്കെ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ പ​ണ​വും ര​സീ​തു​ക​ളും മോ​ഷ​ണം പോ​യെ​ന്നും ഈ ​സം​ഭ​വ​ത്തി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ജോ​ണ്‍​സ​ണ്‍ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

4.45 ല​ക്ഷം രൂ​പ ന​ഷ്​​ട​പ്പെ​ട്ടി​ട്ടും 21,000 രൂ​പ മാ​ത്ര​മാ​ണ് പോ​യ​​തെ​ന്ന് കാ​ണി​ച്ച്‌ ഇൗ ​ചെ​റി​യ തു​ക കെ​ട്ടി​െ​വ​ച്ച്‌ ബാ​ധ്യ​ത​യി​ല്‍ നി​ന്നൊ​ഴി​വാ​യെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. ജോ​ലി​സ​മ​യം ക​ഴി​ഞ്ഞാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നും ഹ​ര​ജി​ക്കാ​ര​ന്‍ വാ​ദി​ച്ചു.

എ​ന്നാ​ല്‍, മു​ഴു​സ​മ​യ ഉ​ദ്യോ​ഗ​സ്ഥ​െ​​ര​ന്ന നി​ല​യി​ല്‍ അ​സി. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍​ക്ക് പ്ര​ത്യേ​ക ഡ്യൂ​ട്ടി സ​മ​യ​മി​ല്ലെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി. ഹ​ര​ജി​ക്കാ​ര​െന്‍റ സം​ഘ​ട​ന​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് വ​ഴ​ങ്ങാ​ത്ത​തി​ലു​ള്ള പ്ര​തി​കാ​ര​മാ​യാ​ണ് ത​നി​ക്കെ​തി​രെ ഹ​ര​ജി ന​ല്‍​കി​യ​തെ​ന്നാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​യു​ടെ വാ​ദം. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ പ്ര​തി​കാ​ര ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത് പ​തി​വാ​ണ്. സ​മാ​ന​മാ​യ മ​റ്റൊ​രു കേ​സി​ല്‍ അ​ഞ്ചു​ല​ക്ഷം രൂ​പ കോ​ട​തി​ച്ചെ​ല​വ്​ ന​ല്‍​കാ​ന്‍ സം​ഘ​ട​ന ഭാ​ര​വാ​ഹി​യെ ശി​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​േ​ദ്യാ​ഗ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി. പൊ​തു​താ​ല്‍​പ​ര്യ ഹ​ര​ജി​യു​ടെ പേ​രി​ല്‍ വ്യാ​ജ​പ​രാ​തി​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ നി​രീ​ക്ഷി​ച്ച കോ​ട​തി, തു​ട​ര്‍​ന്ന്​ ഹ​ര​ജി ത​ള്ളു​ക​യാ​യി​രു​ന്നു. ഇ​തോ​ടൊ​പ്പ​മാ​ണ്​ കോ​ട​തി​ച്ചെ​ല​വ്​ ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്.

Leave a Reply

Your email address will not be published. Required fields are marked *