ഭര്‍ത്താവുമായുള്ള വാക്കു തര്‍ക്കത്തിന് ഒടുവില്‍ 22കാരി രണ്ടു മക്കളെയും കൂട്ടി തൂങ്ങിമരിച്ചു

ന്യൂഡല്‍ഹി: ഭര്‍ത്താവുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് രണ്ടു മക്കളെയും കൂട്ടി ഇരുപത്തിരണ്ടു വയസുള്ള യുവതി ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലെ സുഭാഷ് പ്ലേസിലാണ് സംഭവം. ഭര്‍ത്താവുമായുള്ള വാക്കു തര്‍ക്കത്തെ തുടര്‍ന്ന് 22 കാരി ആത്മഹത്യ ചെയ്യുകയായിരുന്നു.

വ്യാഴാഴ്ച ബിഹാറിലെ തന്റെ വീട്ടില്‍ പോകാന്‍ യുവതി ഭര്‍ത്താവിനോട് അനുമതി ചോദിച്ചിരുന്നു. ബിഹാറിലെ സ്വദേശമായ മധുബനിയില്‍ കുട്ടിയുടെ മുണ്ഡന്‍ ചടങ്ങിന് പോകുന്നതിന് വേണ്ടി ആയിരുന്നു യുവതി ഭര്‍ത്താവിനോട് അനുമതി ചോദിച്ചത്. എന്നാല്‍, ഈ അനുവാദം ചോദിക്കല്‍ വാക്കു തര്‍ക്കത്തിലേക്ക് പോകുകയായിരുന്നു.

എന്നാല്‍, വാക്കു തര്‍ക്കം ഉണ്ടായതിനു പിന്നാലെ ഭര്‍ത്താവ് ജോലിക്ക് പോയി. ഇതിനു പിന്നാലെ ഭാര്യ രണ്ടു മക്കളെയും കൂട്ടി തൂങ്ങി മരിക്കുകയായിരുന്നു. ജോലിക്ക് പോയ ഭര്‍ത്താവ് ജോലി കഴിഞ്ഞ് മടങ്ങി എത്തിയപ്പോഴാണ് ഭാര്യയെയും മക്കളെയും മരിച്ച നിലയില്‍ കണ്ടത്.

‘യുവതിയുടെ ഭര്‍ത്താവ് ജോലിക്ക് പോയത് ആയിരുന്നു. ജോലിയില്‍ നിന്ന് തിരികെ എത്തിയ സമയത്താണ് ഭാര്യ മക്കളെയും കൂട്ടി തൂങ്ങി മരിച്ചത് കണ്ടത്. ജനലില്‍ കൂടിയാണ് ഈ കാഴ്ച ഇയാള്‍ കണ്ടത്. എന്നാല്‍, വീടിന്റെ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയില്‍ ആയിരുന്നു. തുടര്‍ന്ന് സമീപവാസികളെയും വിളിച്ചു ചേര്‍ത്ത് വീടില്‍ വാതില്‍ പൊളിച്ച്‌ അകത്തു കടക്കുകയായിരുന്നു’ – നോര്‍ത്ത് വെസ്റ്റ് ഡി സി പി ഉഷ രംഗനാനി പറഞ്ഞു.

അഞ്ചു വര്‍ഷം മുമ്ബാണ് യുവതിയും ഭര്‍ത്താവും വിവാഹിതരായതെന്ന് രംഗ് നാനി പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ബിഹാറിലുള്ള ഭാര്യയുടെ വീട്ടിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ടുള്ള അനുവാദം ചോദിക്കലാണ് തര്‍ക്കത്തിലും പിന്നാലെ മരണത്തിലും കലാശിച്ചത്. കുഞ്ഞിന്റെ മുണ്ഡന ചടങ്ങിനായിട്ട് ആയിരുന്നു ബിഹാറിലെ സ്വദേശമായ മധുബനിയിലേക്ക് പോകാന്‍ ഭാര്യ അനുമതി ചോദിച്ചത്. എന്നാല്‍, ഭര്‍ത്താവ് അനുവാദം നല്‍കിയില്ല. ഇത് സംബന്ധിച്ചുള്ള സംഭാഷണം വാക്കു തര്‍ക്കത്തിലേക്ക് വഴി മാറുകയായിരുന്നു.

എന്നാല്‍, ഇതിനു പിന്നാലെ ഭര്‍ത്താവ് ജോലിക്ക് പോയി. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ അകത്ത് ആയിരുന്നു ഭാര്യ മക്കളെയും കൂട്ടി ആത്മഹത്യ ചെയ്തത്. വാതില്‍ തുറക്കാന്‍ നോക്കിയെങ്കിലും അകത്ത് നിന്ന് പൂട്ടിയിരുന്നതിനാല്‍ കഴിഞ്ഞില്ല. തുടര്‍ന്ന്, അയല്‍പക്കക്കാരെയും കൂട്ടി വാതില്‍ തള്ളിത്തുറക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *