മലപ്പുറം: പൊന്നാനിയില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍. ‘ഉറപ്പാണ് കേരളം, ഉറപ്പായും വേണം ശ്രീരാമകൃഷ്ണനെ’ എന്നാണ് പോസ്റ്ററിലെ വാചകം. തുടര്‍ച്ചയായ രണ്ട് തവണ പൊന്നാനിയില്‍ ജയിച്ച ശ്രീമകൃഷണന് ഇത്തവണ സീറ്റില്ല എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇന്ന് രാവിലെയാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
സിഐടിയു ദേശീയനേതാവ് പി. നന്ദകുമാറിന്റെ പേരാണ് സംസ്ഥാന സമിതി പൊന്നാനിയിലേക്ക് പരിഗണിക്കുന്നതെന്ന വിവരം ഇന്നലെ പുറത്ത് വന്നിരുന്നു. പൊന്നാനിയിലെ വിവിധ മേഖലകളില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. പി. ശ്രീരാമകൃഷ്ണനെ അനുകൂലിച്ചും പ്രതികൂലിച്ചും പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. രണ്ട് തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്താനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ശ്രീരാമകൃഷ്ണന് സീറ്റ് നഷ്ടമായത്. ടി എം സിദ്ദിഖ്, പി നന്ദകുമാര്‍ എന്നീ പേരുകളാണ് സിപിഎം സംസ്ഥാന കമ്മറ്റി പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
അതേസമയം, പി ജയരാജന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സ്പോര്‍ട്സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്‍റ് ധീരജ് കുമാര്‍ പദവി രാജിവെച്ചു. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടെന്ന് ധീരജ് മീഡിയവണിനോട് പറഞ്ഞു. ധീരജിന്റെ നേതൃത്വത്തിലായിരുന്നു അമ്ബാടിമുക്കില്‍ നിന്നും ബിജെപി – ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ എത്തിയത്.
