മാനന്തവാടി: മനുഷ്യാവകാശ-സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കരയെ സാമൂഹ മാധ്യമത്തിലൂടെ അപമാനിച്ച സംഭവത്തില്‍ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു.
തിരുനെല്ലി സ്റ്റേഷനിലെ എ.എസ്.ഐ കരുനാഗപ്പള്ളി സ്വദേശി അനില്‍കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഫേസ്ബുക്കില്‍ ശ്രീജയുടെ സംഘ്പരിവാര്‍ വിരുദ്ധ പോസ്റ്റുകള്‍ക്ക് താഴെ ലൈംഗിക ചുവയുള്ള പ്രയോഗങ്ങളും അസഭ്യവും വ്യക്തിഹത്യയും നടത്തിയെന്ന പരാതിയിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് ശ്രീജ മുഖ്യമന്ത്രി, ഡി.ജി.പി, വയനാട് എസ്.പി, മാനന്തവാടി ഡിവൈ.എസ്.പി, തിരുനെല്ലി പൊലീസ് സ്റ്റേഷന് എന്നിവിടങ്ങളില്‍ പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ചും റിപ്പോട്ട് നല്‍കിയിട്ടുണ്ട്.
