സുരേന്ദ്രന്‍ മത്സരിക്കണമെന്ന് ബിജെപി കോര്‍ കമ്മിറ്റി, സാധ്യത കോന്നിയില്‍

ബിജെപി സം​സ്ഥാ​ന അദ്ധ്യക്ഷന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി കോര്‍ കമ്മിറ്റി. കോന്നിയിലെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ കെ സുരേന്ദ്രന്റെ പേരാണ് ഒന്നാമതുള്ളത്.

പു​റ​മെ ക​ഴ​ക്കൂ​ട്ട​ത്ത്​ കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍െറ പേ​രി​നൊ​പ്പ​വും സു​രേ​ന്ദ്ര​​നു​ണ്ട്. മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ നി​ല്‍​ക്കു​ന്ന സു​രേ​ഷ് ​​ഗോ​പി തൃ​ശൂ​രി​ല്‍ നി​ല്‍​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉയര്‍ന്നിട്ടുണ്ട്.

ഇ. ​ശ്രീ​ധ​ര​നാ​ണ്​ പാ​ല​ക്കാ​ട്​ ഒ​ന്നാ​മ​ത്തെ പ​രി​ഗ​ണ​ന. പാ​ല​ക്കാ​ട്​ ചി​ല നീക്കു​പോ​ക്കു​ക​ള്‍​ക്ക്​ ബി.​ജെ.​പി ശ്ര​മി​ക്കു​ന്നു​ണ്ട്. മ​റ്റൊ​രു മു​ന്ന​ണി​യി​ല്‍​നി​ന്ന്​ എത്തുന്ന ആ​ളെ അ​വി​ടെ മ​ത്സ​രി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചാ​ല്‍ ശ്രീ​ധ​ര​ന്‍ തൃ​ശൂ​രി​ലേ​ക്കോ പൊ​ന്നാ​നി​യി​ലേ​ക്കോ മാ​റാ​നും സാ​ധ്യ​ത​യു​ണ്ട്.

നേ​മ​ത്ത്​ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ത​ന്നെ​യാ​ണ്​ ഒ​ന്നാ​മ​ത്. വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ വി.​വി. രാ​ജേ​ഷ്​, കാ​ട്ടാ​ക്ക​ട​യി​ല്‍ പി.​കെ. കൃ​ഷ്​​ണ​ദാ​സ്​, പാ​റ​ശ്ശാ​ല​യി​ല്‍ ക​ര​മ​ന ജ​യ​ന്‍, അ​രു​വി​ക്ക​ര​യി​ല്‍ സി. ​ശി​വ​ന്‍​കു​ട്ടി എ​ന്നി​വ​ര്‍ ഏ​റ​ക്കു​റെ ഉ​റ​പ്പി​ച്ച മ​ട്ടാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *