പൊന്നാനി: നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.
മോഷണം, പിടിച്ചുപറി, ബലാത്സംഗം തുടങ്ങിയ കേസുകളില്‍ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ കേസുള്ള വെളിയങ്കോട് ബീവിപ്പടി സ്വദേശിയായ വടക്കേപ്പതു വീട്ടില്‍ മെഹബൂബ്(43) ആണ് അറസ്റ്റിലായത്. വര്‍ഷങ്ങളായി ഒളിവിലായിരുന്നു ഇയാള്‍.
മങ്കട, പെരുമ്ബടപ്പ്, തൃത്താല, നെടുമ്ബാശ്ശേരി, പൊന്നാനി സ്റ്റേഷന് എന്നിവിടങ്ങളില്‍ വിവിധ കേസുകളിലായി വാറന്റുള്ള മെഹബൂബ് പൊലീസിനെ കബളിപ്പിച്ച് വര്‍ഷങ്ങളായി മുങ്ങി നടക്കുകയായിരുന്നു.
പൊന്നാനി എസ്.ഐ സുധീര്‍, സി.പി.ഒമാരായ സുധീഷ്, രഘു, മഹേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
